പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചക്കകം വിതരണം ചെയ്യണം; സര്‍ക്കാരിന് നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അര്‍ഹരാണെന്ന് ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തിയവര്‍ക്കാണ് വേഗത്തില്‍ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര തുകയുടെ വിതരണം വൈകുന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.

 

ദുരിതബാധിതര്‍ക്ക് സഹായം ഒരു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും അര്‍ഹരായ പലര്‍ക്കും സഹായം ലഭിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം ആളുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.