27.3 C
Kottayam
Tuesday, June 16, 2026

വിവാഹിതനെന്ന് മറച്ചുവച്ച് കാമുകിയെ വിട്ടുകിട്ടാൻ ഹർജി, യുവാവിന് പിഴ ചുമത്തി ഹൈക്കോടതി

Must read

കൊച്ചി : നിലവിൽ വിവാഹിതനാണെന്നത് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ നൽകിയ ഹർജിയിൽ യുവാവിന് ഹൈക്കോടതിയുടെ പിഴ. വീട്ടുകാർ തടവിലാക്കിയ കാമുകിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹേബിയസ് കോ‍ർപ്പസ് ഹർജി പരിഗണിക്കവെയാണ് വിവാഹിതനാണെന്നത് മറച്ചുവച്ചതിന് പിഴ ചുമത്തിയത്.

 

ഷമീറിന്റെ കാമുകിയായ നെയ്യാറ്റിൻകര സ്വദേശി അഞ്ജനയെ വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കോടതിയിൽ ഹർജി പരിഗണിച്ച ശേഷമാണ് താൻ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം അശ്വതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇവർ നൽകിയ വിവാഹമോചന ഹർജിയിൽ കുടുംബ കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഷമീർ അറിയിച്ചത്. താൻ വിവാഹമോചനത്തിനുള്ള സമ്മതം അറിയിച്ചതായും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധി ഉടൻ ഉണ്ടാകുമെന്നും ഇയാൾ കോടതിയെ അറിയിച്ചു.

 

- Advertisement -

എന്നാൽ ഹർജിയിൽ ഇക്കാര്യം മറച്ചുവച്ചു എന്ന് നിരീക്ഷിച്ച കോടതി ഷമീറിന് പിഴ ചുമത്തുകയായിരുന്നു. മാത്രമല്ല, വിവരങ്ങൾ മറച്ചുവച്ചതിന് കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. ഇതോടെ കോടതിയോട് മാപ്പുചോദിച്ച ഷമീർ പിഴയടയ്ക്കാമെന്ന് അറിയിച്ചു. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷൻ സെന്ററിൽ ഷമീർ 25000 രൂപ പിഴയടയ്ക്കണം. വിവരങ്ങൾ മറച്ചുവച്ചതിന് ഹർജി തള്ളേണ്ടതാണെന്നും എന്നാൽ ഹർജിയുടെ സ്വഭാവം കണക്കിലെടുത്താണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. മാത്രമല്ല, ഒരാഴ്ചയ്ക്കകം പിഴയടച്ചില്ലെങ്കിൽ ഹർജി തള്ളുമെന്നും വ്യക്തമാക്കി. വിവാഹമോചനക്കേസിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ തിരുവനന്തപുരം കുടുംബക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. 

- Advertisement -

അതേസമയം തടവിലാക്കിയിരിക്കുന്നുവെന്ന് ഷമീർ ആരോപിച്ച കാമുകി അഞ്ജനയോട് കോടതി വീഡിയോ കോൺഫറൻസ് സംസാരിച്ചു. തനിക്ക് ഷമീറിനൊപ്പം ജീവിക്കണമെന്നാണ് യുവതി കോടതിയെ അറിയിച്ചത്. കേസ് ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും. അപ്പോൾ യുവതിയുമായി കോടതി വീണ്ടും സംസാരിക്കും. കൂടാതെ നിലവിലെ വിവാത്തെ കുറിച്ചും വിവാഹമോചന നടപടികളെ കുറിച്ചുമുള്ല വിശദാംശങ്ങൾ വിവരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഷമീറിനോട് നിർദ്ദേശിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി. ജയരാജന് പോലീസിന്റെ ക്ലീൻ ചിറ്റ് തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന്...

മത്സരം കഴിഞ്ഞയുടൻ അമേരിക്ക വിടാൻ ഇറാൻ ടീമിന് അടിയന്തര നിർദ്ദേശം; രൂക്ഷമായ പ്രതിഷേധവുമായി പരിശീലകൻ

ലോസ് ആഞ്ജലീസ്:ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിന് പിന്നാലെ ഉടൻ അമേരിക്കയിൽ നിന്ന് മടങ്ങാൻ ഇറാൻ ടീമിന് നിർദേശം. പരീശീലകൻ ആമിർ ഖലെനോയി ആണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്‌സിക്കോയിലാണ്....

ബൈക്കപകടത്തിന് പിന്നാലെ ആശുപത്രിയിൽ വെച്ച് കൊലപാതകം; മുൻ സൈനികന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്, ഭാര്യയും കാമുകനും ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

ബെംഗലൂരു: ചെറിയൊരു ബൈക്കപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മുൻ സൈനിക ഉദ്യോഗസ്ഥൻ മരണപ്പെട്ട സംഭവത്തിൽ നാടിനെ നടുക്കുന്ന അതിശയിപ്പിക്കുന്ന വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കർണാടകയിലെ ബെലഗാവി ജില്ലയിൽ തുടക്കത്തിൽ തികച്ചും സ്വാഭാവികമെന്ന് തോന്നിച്ച ഈ മരണത്തിന്...

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി:കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളിൽനിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി...

പ്രായപൂർത്തിയാകാത്ത കുട്ടി ലൈംഗികബന്ധത്തിന് സമ്മതിച്ചാലും പോക്സോ കേസ് ഒഴിവാകില്ല -മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉഭയസമ്മതത്തോടെയായിരുന്നു എന്നതുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. 18 വയസ്സിനു താഴെയുള്ളവർ നൽകുന്ന സമ്മതത്തെ പോക്സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷും...

Popular this week