32.3 C
Kottayam
Thursday, May 2, 2024

കെ.കെ രാമചന്ദ്രൻ നായരുടെ മകന്‍റെ  ആശ്രിത നിയമനം, സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി,സർക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകും കാര്യങ്ങളെന്നും കോടതി

Must read

കൊച്ചി: മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്‍റെ  ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങൾ സർക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകുമെന്ന് ഹൈക്കോടതി വിമർശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് പോലും ആശ്രിത നിയമനം നൽകുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി പറഞ്ഞു. 

യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സൂപ്പര്‍ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാന്‍സ് കോഡില്‍ ക്യത്യമായി പറയുന്നുണ്ട്. സര്‍ക്കാരിന് പ്രത്യേക സാഹചര്യത്തില്‍ അതിനുള്ള അധികാരമുണ്ട്. എന്നാല്‍ ഈ നിയമന കാര്യത്തില്‍ അത്തരത്തിലുള്ള സാഹചര്യമല്ലെന്നും കോടതി വ്യക്തമാക്കി.

 

സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍  അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനം. എംഎല്‍എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week