കോതമംഗലം പള്ളിക്കേസ്; എറണാംകുളം കളക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി കേസില്‍ എറണാകുളം ജില്ലാ കളക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

പള്ളി കൊവിഡ് സെന്റര്‍ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ആണോ എന്ന് സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കളക്ടര്‍ കോടതിയെ കബളിപ്പിക്കുകയാണെന്നും കളക്ടറുടെ വിശ്വാസ്യത നഷ്ടമായി എന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയിക്കുന്നുവെന്നും അഭിഭാഷക കമ്മിഷനെ നിയോഗിക്കണം എന്ന സര്‍ക്കാര്‍ ശുപാര്‍ശ കോടതി തള്ളി.

അതേസമയം, പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ തയാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാറും കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്കില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News