ചേര്‍ത്തല: ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഘം എക്സൈസിന്റെ പിടിയില്‍. ദേശീയപാതയിലൂടെ കടത്തിയ 1750 ലീറ്റര്‍ സ്പിരിറ്റ് ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപം എക്സൈസ് പിടിച്ചെടുത്തു. 35 ലിറ്ററിന്റെ 50 കന്നാസ് വണ്ടിക്കകത്തു നിന്നു കണ്ടെത്തി.
ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന വാഹനത്തിന്റെ മുകളില്‍ ചെണ്ടകള്‍ നിരത്തിയിരുന്നു. എറണാകുളം ഭാഗത്തു നിന്നു ആലപ്പുഴയ്ക്ക് പോകുന്നതിനിടെ റെയില്‍വെ സ്റ്റേഷനു സമീപം എന്തോ ആവശ്യത്തിന് വണ്ടി നിര്‍ത്തിയിട്ടപ്പോഴാണ് രഹസ്യവിവരം ലഭിച്ചെത്തിയ ആലപ്പുഴ സ്പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
വണ്ടിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News