25.3 C
Kottayam
Monday, May 27, 2024

വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് ഇനി പറയാന്‍ കഴിയില്ല; അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി

Must read

കൊച്ചി: വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ലെന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരെയുള്ള ഗവണ്‍മെന്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാന്റീനില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ബില്ലിലാണ് വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ലെന്ന അറിയിപ്പ് രേഖപ്പെടുത്തിയിരുന്നത്. ഗുണമേന്മയുള്ള സാധനം ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിനു ഈ അറിയിപ്പ് എതിരാണെന്ന് കാട്ടിയാണ് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഹര്‍ജി നല്‍കിയിരുന്നു.

പരാതി പരിഗണിച്ച എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിജിലന്‍സ് ഫോറത്തിന്റെ വാദങ്ങള്‍ അംഗീകരിക്കുകയും പരാതിക്കാരന് അയ്യായിരം രൂപ നല്‍കാനും വിധിച്ചു. ഇതിനെതിരേ സിയാല്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. ഈ കമ്മീഷന്‍ അപ്പീല്‍ തള്ളുകയും പരാതിക്കാരന് 10000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സിയാല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് ഈയിടെ തള്ളിയത്.

ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം പ്രസിഡന്റ് എംഎന്‍ മനോഹര്‍, സെക്രട്ടറി സെബാസ്റ്റിയന്‍ എബ്രഹാം എന്നിവരാണ് ഏഴ് വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week