24.1 C
Kottayam
Friday, June 5, 2026

ഗുണ്ടാനോതാവിന്റെ വീട്ടില്‍ പോലീസിന് വിരുന്ന്,പോലീസുകാരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് റൂറല്‍ എസ്.പി

Must read

കൊച്ചി: അ‌ങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ​ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അ‌തേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നിൽ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറൽ എസ്.പി. പറഞ്ഞു.

പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അ‌ങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാൽ, ഇദ്ദേഹം തമ്മനം ​ഫൈസലിന്റെ വീട്ടിൽത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്.

ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാർക്കുമെതി​രെയാണ് റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീട്ടിൽ അ‌ഞ്ചുപേർ ഉണ്ടായിരുന്നു. ഇതിൽ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വിശദമായ അ‌ന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വീടാണിതെന്നും റൂറൽ എസ്.പി ​വൈഭവ് സക്സേന പറഞ്ഞു.

വിരുന്നിൽ കണ്ടെത്തിയ പോലീസുകാരിൽ ഒരാൾ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലൻസ് ഉദ്യോഗസ്ഥനാണ് മറ്റൊരാൾ. മൂന്നുപേരും കോൺസ്റ്റബിൾമാരാണ്.

- Advertisement -

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി.സാബു സ്ഥലംമാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പോലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്നു. അവിടെവെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ ഡി.വൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week