KeralaNews

കേരളത്തില്‍ കാലവർഷം വീണ്ടും സജീവമാകുന്നു: നാളെ മുതൽ കനത്ത മഴ

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകുന്നു, നാളെ മുതൽ നാലുദിവസം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അധികമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മേഘങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും സൂര്യന്റെ സഞ്ചാരപഥം തെക്കോട്ടുനീങ്ങിയതും മേഘങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് ഇടയാക്കുന്നത്.

ലക്ഷദ്വീപിനും കര്‍ണാടക തീരത്തിനും ഇടയില്‍ ഉത്ഭവിക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ കനത്ത മഴ പെയ്യിക്കും എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ശേഷം സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള ന്യൂനമര്‍ദവും സംസ്ഥാനത്ത് മഴ കൊണ്ടുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker