News

കനത്ത മഴ ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചുവിടും

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി  നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.  044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ.

റദ്ദാക്കിയ ട്രെയിനുകൾ 1. സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട  ട്രെയിൻ നമ്പർ 17230,  സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്  പൂർണമായി റദ്ദാക്കി.

2. സെപ്റ്റംബർ മൂന്നാം തീയ്യതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229, തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ 1. ഓഗസ്റ്റ് 31ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും.

2. ഓഗസറ്റ് 31ന് കോർബയിൽ നിന്ന് പുറപ്പെട്ട കോർബ – കൊച്ചുവേളി എക്സ്പ്രസ് വാറങ്കൽ, ആർക്കോണം വഴി തിരിച്ചുവിടും.

3. ഓഗസ്റ്റ് 31ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്ന ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker