FeaturedKeralaNews

കനത്ത മഴ; കോഴിക്കോട്ട് രണ്ടിടത്ത് മലയിടിച്ചിൽ, ഉരുൾപൊട്ടലുണ്ടായെന്ന് സംശയം

കോഴിക്കോട്:ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ.രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്ക. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.

അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം. നിലവിൽ അടിവാരം ടൗണിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ വലിയ തോതിൽ വെള്ളം പെയ്തിറങ്ങുന്നു എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വെള്ളക്കെട്ട് ഉണ്ടാക്കുന്നു എന്നത് ഏറെ ആശങ്ക പടർത്തുന്നുണ്ട്.

അടിവാരം ടൗണിൽ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button