26.9 C
Kottayam
Sunday, April 28, 2024

കൊച്ചിയിൽ കനത്ത മഴ; എം.ജി റോഡിൽ വെള്ളക്കെട്ട്

Must read

കൊച്ചി: കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്.

അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്‌
.എംജി റോഡിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും എറണാകുളം ടൗൺ സ്റ്റേഷനിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

കത്രിക്കടവില്‍ മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സമീപവാസികളും വ്യാപാരികളും കളക്ടറേറ്റില്‍ ഒരു വര്‍ഷം മുന്‍പ് പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന പരാതിയുണ്ട്. നഗരത്തിലെ പ്രധാന പാതകളും ഇടറോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. കൊച്ചിയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക നാശമാണ് പത്തനംതിട്ട കോട്ടയം ജില്ലകളിലുണ്ടായത്. പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധി നല്‍കിയിട്ടുണ്ട്. കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week