24 C
Kottayam
Sunday, June 7, 2026

ബില്ലാ ബോയ്സ് സംഘത്തിലെ യുവാക്കളുൾപ്പടെ എട്ടുപേർ ഇലക്ട്രിക് ത്രാസും എംഡിഎംഎയുമായി പൊലീസ് പിടിയിൽ

Must read

തിരുവനന്തപുരം: മയക്കുമരുന്ന് കണ്ടെത്താൻ നഗരത്തിൽ നടത്തിവരുന്ന റെയ്ഡിന്റെ ഭാഗമായി മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി എട്ടുപേർ അറസ്റ്റിലായി. ബില്ലാ ബോയ്‌സ് എന്നറിയപ്പെടുന്ന സംഘത്തിലെ ആറ് പേരെ വലിയതുറ പൊലീസും മറ്റ് രണ്ടുപേരെ വഞ്ചിയൂർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ശംഖുംമുഖം സബ് ഡിവിഷനിലെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ വലിയതുറ പൊലീസ് നടത്തിയ നീക്കത്തിലാണ് വലിയതുറ സ്വദേശി ഷാനു (24), സുലൈമാൻ സ്ട്രീറ്റ് സ്വദേശി ഷിഹാസ് (21), പുതുവൽ പുത്തൻ വീട്ടിൽ അച്ചു (23), എയർപോർട്ട് റോഡിന് സമീപം ഷമി മൻസിലിൽ സെയ്ദലി (20), സുലൈമാൻ സ്ട്രീറ്റിൽ അൽ അമീൻ(22), വലിയതുറ സ്വദേശി അൻസൽ റഹ്മാൻ(21) എന്നിവർ അറസ്റ്റിലായത്.

നഗരത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽക്കുന്നതിനായി പ്രതികൾ വലിയതുറയിലെ വീട്ടിൽ ഒരുമിച്ചു ചേരുകയായിരുന്നു. നഗരത്തിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. ഇവരിൽ നിന്ന് 3.76 ഗ്രാം എം.ഡി.എം.എയും പിടികൂടി. പിടിയിലായ ഷാനു ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ലഹരി മരുന്ന് കടത്തിയ കേസിലും വലിയതുറ സ്റ്റേഷനിൽ വധശ്രമക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ അൽ അമീൻ നിരവധി അടിപിടി കേസുകളിലെ പ്രതിയാണ്. ശംഖുംമുഖം എ.സി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ്.എച്ച്.ഒ ടി. സതികുമാർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വഞ്ചിയൂർ പൊലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ എത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ബെൻസൺ ബെന്നി, ടിനോ പെരേര എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 0.84 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു പൃഥ്വിരാജ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week