തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് (സെപ്തംബർ 23 ബുധനാഴ്ച വരെ) ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെടാനും, മഴയ്ക്ക് സാധ്യതയേറാനും കാരണം.
മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമായിരിക്കും ഞായറാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തുടർച്ചയായി ഓറഞ്ച് അലർട്ടുള്ള ഇടുക്കി, കോഴിക്കോട്,മലപ്പുറം, വയനാട്, തൃശ്ശൂര്‍ ജില്ലകളിൽ ദേശീയ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശ്ശൂരിൽ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളിൽ എത്തുക.
കേരളത്തിന് പടിഞ്ഞാറൻ കടലിൽ 50 – 55 കിലോമീറ്റർ വരെയും കരയിൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം 45 – 50 വരെ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. കടല്‍ക്ഷോഭം ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.