കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂറ് മാറിയ ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. ഇപ്പോൾ ഇതാ ഭാമയെ യൂദാസിനോട് ഉപമിച്ച് എന്‍.എസ് മാധവന്‍
‘ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് യൂദാസിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് എന്‍.എസ് മാധവന്‍ കുറിച്ചത്.
നടി ഭാമയും സിദ്ദീഖും കൂറുമാറിയതില്‍ പ്രതിഷേധിച്ച് സിനിമ മേഖലയിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് പലരും നടത്തുന്നത്. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരുമായ രേവതിയും റിമ കല്ലിങ്കലും സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്ന് നടി രേവതി എഫ്.ബിയില്‍ കുറിച്ചു.