28.9 C
Kottayam
Tuesday, May 7, 2024

കൊവിഷീല്‍ഡ് അത്ര നിസാരക്കാരനല്ല, ഒരു ഡോസെടുത്താല്‍ ആശ്വസിക്കാന്‍ ഒരുപാട് വകയുണ്ട്; കാരണം വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധര്‍

Must read

ചെന്നൈ: രാജ്യത്ത് വാക്‌സികനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനുകളുടെ ഉദ്പാദനവും വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്‌സിന്‍ ദൗര്‍ലഭ്യം കാരണം രാജ്യത്ത് ഒന്നിലധികം സംസ്ഥാനനങ്ങളില്‍ 18 മുതല്‍ 45 വയസുവരെ പ്രായമുളളവര്‍ക്കുളള വാക്‌സിനേഷന്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗത്തെപറ്റിയും കൊവിഡ് ഡെല്‍റ്റാ വകഭേദത്തെ പറ്റിയും ആരോഗ്യ വദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഈ പശ്ചാത്തലത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കുകയുമാണ് വെല്ലൂര്‍ സി.എം.സി മെഡിക്കല്‍ കോളേജ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുവന്നത് 77 ശതമാനം വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും 94 ശതമാനം ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും സി.എം.സി നടത്തിയ പഠനം പറയുന്നു.

ആശുപത്രിയിലെ ആയിരത്തിലധികം ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ട് ഡോസും സ്വീകരിക്കുന്നത് അണുബാധയുണ്ടാകുന്നത് 65 ശതമാനം തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൊവിഷീല്‍ഡിന്റെ ഒരു ഡോസ് ഐസിയു പ്രവേശനം 90 ശതമാനം തടയാന്‍ ആവശ്യമായ ആന്റിബോഡികള്‍ നല്‍കുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നുതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week