തിരുവനന്തപുരം: കൊവിഡ് ബാധിച്ച സ്ത്രീകളെ രാത്രികാലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. ആറന്മുളയില് കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രിയില്‍ ആംബുലന്‍സ് അയച്ചാല്‍ മതിയെന്നും സ്ത്രീകളെ ചികിത്സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
യുവതി പീഡനത്തിനിരയായത് ആരോഗ്യവകുപ്പിന്റെ വീഴ്ചയായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയത്. ഇതേതുടര്‍ന്നാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News