ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല, ദാമ്പത്യം മടുത്തു; നടിക്കെതിരെ 47 പേജുള്ള വിവാഹ മോചന ഹര്‍ജിയുമായി എം.പി
ന്യൂഡല്‍ഹി: നടിയായ ഭാര്യ വര്‍ഷ പ്രിയദര്‍ശിനിയുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി ഒഡിയ നടനും ബി.ജെ.ഡി എംപിയുമായ അനുഭവ് മൊഹന്തി. വിവാഹമോചനം തേടി 47 പേജുള്ള ഹര്‍ജിയാണ് മൊഹന്തി സമര്‍പ്പിച്ചത്. ഡല്‍ഹി കോടതിയിലാണ് ഹര്‍ജി നല്‍കിയത്. നടനും രാഷ്ട്രീയക്കാരനുമായ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് വര്‍ഷ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കിടയിലെ കലഹം പരസ്യമായത്. ഈ ഹര്‍ജി കട്ടക്കിലെ കോടതിയുടെ പരിഗണനയിലാണ്.
വര്‍ഷയെ വളരെയേറെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിജയിയായ സ്ത്രീ എന്ന നിലയില്‍ വര്‍ഷയെ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ ദാമ്പത്യം പ്രതീക്ഷിച്ചപോലെ നല്ലതായില്ല. മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനുമെല്ലാം പരമാവധി ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍, പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ രൂപപ്പെട്ടില്ലെന്ന് അനുഭവ് പറഞ്ഞു.
ഭാര്യ വര്‍ഷ ലൈംഗിക ബന്ധത്തിന് സമ്മതിക്കാറില്ലെന്നും, സ്വാഭാവികമായ ദാമ്പത്യജീവിതമല്ല നടക്കുന്നതെന്നും അനുഭവ് വിവാഹമോചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അനുഭവിന് സിനിമാമേഖലയിലെ സഹതാരങ്ങളുമായി അടുപ്പമുണ്ടെന്നും, മറ്റു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് വര്‍ഷ ആരോപിക്കുന്നത്. അമ്മയാകാനുള്ള തന്റെ അവകാശത്തെ അനുഭവ് നിഷേധിക്കുകയാണെന്നും വര്‍ഷ പരാതിയില്‍ ആരോപിക്കുന്നു. 2014 ഫെബ്രുവരിയിലാണ് അനുഭവ് മൊഹന്തിയും വര്‍ഷ പ്രിയദര്‍ശിനിയും വിവാഹിതരായത്.