27.8 C
Kottayam
Wednesday, October 4, 2023

പാവാട പൊക്കി, മാറിടത്തിന്റെ സൈസ് ചോദിച്ചു; കാമുകനുമായുള്ള സെക്‌സിനെപ്പറ്റിയും ചോദ്യം; സാജിദിനെതിരെ നടി

Must read

മുംബൈ:ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് സാജിദ് ഖാന്‍. സഹോദരി ഫറാ ഖാന്റെ പാതയിലൂടെയാണ് സാജിദ് സംവിധാനത്തിലേക്ക് എത്തുന്നത്. ആരാധകരെ ചിരിപ്പിച്ച സിനിമകളാണ് സാജിദ് ഒരുക്കിയത്. റിയാലിറ്റി ഷോ വിധികര്‍ത്താവായും അവതാരകനായുമെല്ലാം സാജിദ് ഖാന്‍ കയ്യടി നേടി. എന്നാല്‍ ചിരിപ്പിക്കുകയും ചിരിക്കുകയും ചെയ്യുന്ന ആ മുഖത്തിന് പിന്നില്‍ മറ്റൊരു മുഖം കൂടിയുണ്ടെന്ന് ലോകം അറിയുന്നത് ഏറെ വൈകിയാണ്.

സാജിദിനെതിരെ ഒന്നിലധികം നടിമാര്‍ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ബോളിവുഡും ആരാധകരും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിപ്പോയി. നടിമാരായ അഹാന കമ്ര, മന്ദന കര്‍മി, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവരാണ് സാജിദിനെതിരെ മീടു മൂവ്‌മെന്റിന്റെ ഭാഗമായും മറ്റും ആരോപണങ്ങളുമായി എത്തിയത്. ആരോപണങ്ങള്‍ കനത്തതോടെ പൊതുവേദികളില്‍ നിന്നെല്ലാം അപ്രതക്ഷ്യമാവുകയായിരുന്നു സാജിദ്.

Sajid Khan

ഈയ്യടുത്ത് സാജിദ് ഖാന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായും എത്തി. ഇത് പിന്നീട് വലിയ വിവാദമായി മാറി. സാജിദിനെതിരെ ബോളിവുഡില്‍ നിന്നുമാത്രമല്ല ആരോപണം ഉയര്‍ന്നത്. ബോജ്പൂരി നടിയായ റാണി ചാറ്റര്‍ജിയും സാജിദിനെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. അജയ് ദേവ്ഗണിനെ നായകനാക്കി സാജിദ് ഒരുക്കിയ ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ് റാണിയ്ക്ക് മോശം അനുഭവമുണ്ടായത്. ബോജ്പൂരി സിനിമയിലെ നിറ സാന്നിധ്യമാണ് റാണി ചാറ്റര്‍ജി. സസുര ബഡ പൈസാവാല, ദേവ്ര സട്ടേവാല തുടങ്ങിയ സിനിമകളെ നായികയാണ് റാണി.

ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണിയുടെ വെളിപ്പെടുത്തല്‍. ഞാന്‍ സാജിദുമായി ബന്ധപ്പെടുന്നത് ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ്. അദ്ദേഹം തന്നെയാണ് എന്നെ വിളിക്കുന്നത് സംവിധായകന് നിന്നെ പരിചയപ്പടണമെന്നും തന്റെ വീട്ടിലേക്ക് വരനും പറഞ്ഞു. എന്നാല്‍ വരുമ്പോള്‍ കൂടെ മാനേജരോ പിആറോ വേണ്ടെന്നും സാജിദ് പറഞ്ഞതായി റാണി പറയുന്നു.

”അദ്ദേഹം ബോളിവുഡിലെ വലിയൊരു സംവിധായകന്‍ ആണ്. അതിനാല്‍ ഞാന്‍ അദ്ദേഹം പറഞ്ഞത് കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ ജൂഹുവിലെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ ഒറ്റയ്ക്കായിരുന്നു. ആദ്യം പറഞ്ഞത് എന്നെ കാസ്റ്റ് ചെയ്യുന്നത് ദോക്ക ദോക്ക ഐറ്റം സോംഗിന് വേണ്ടിയായിരുന്നുവെന്നാണ്. അതിനായി ഞാന്‍ ഇറക്കം കുറഞ്ഞ ലെഹങ്ക ധരിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്റെ കാലുകള്‍ കാണിക്കാന്‍ പറഞ്ഞു” എന്ന് റാണി പറയുന്നു.

ഞാന്‍ ഇറക്കമുള്ള പാവടയായിരുന്നു ധരിച്ചിരുന്നത്. അദ്ദേഹം പാവാട മുട്ട് വരെ പൊക്കി. ഇതാണ് ഇവിടുത്തെ രീതിയെന്നാണ് ഞാന്‍ കരുതിയതെന്നും റാണി പറയുന്നു. എന്നാല്‍ എന്റെ മാറിടത്തിന്റെ സൈസ് പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയെന്നും താരം പറയുന്നു. പക്ഷെ സാജിദ് അവിടം കൊണ്ടും നിര്‍ത്തിയില്ല. പേടിച്ചു പോയ തന്നോട് നാണിക്കല്ലേ, നിനക്ക് കാമുകനുണ്ടോ എന്ന് ചോദിച്ചു. നിങ്ങള്‍ എപ്പോഴൊക്കെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെന്ന് ചോദിച്ചുവെന്നും റാണി പറയുന്നു.

അദ്ദേഹം ചോദിക്കുന്നത് കേട്ട് ഞാന്‍ അസ്വസ്ഥയായി. ഇത് എന്ത് സംസാരമാണെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ സഹകരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ഞാന്‍ അവിടെ നിന്നും ഉടനെ പോന്നുവെന്നാണ് താരം പറയുന്നത്. എന്നെ മോശമായ രീതിയില്‍ തൊടാനും അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. താനിത് തുറന്നു പറഞ്ഞാല്‍ അവസരങ്ങളില്ലാതാകുമെന്ന് ഭയന്നാണ് മിണ്ടാതിരുന്നതെന്നും റാണി തുറന്നു പറഞ്ഞു.

Sajid Khan

നിരവധി പേര്‍ സാജിദിനെതിരെ രംഗത്ത് വന്നതോടെ തന്റെ അവസ്ഥ തുറന്ന് പറയാനുള്ള ധൈര്യം കിട്ടി. ഇപ്പോള്‍ ബിഗ് ബോസ് ഷോയിലൂടെ സാജിദ് ഖാന്‍ വീണ്ടും ലൈം ലൈറ്റിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇതിനാലാണ് താന്‍ തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്നും റാണി വ്യക്തമാക്കി. ബിഗ് ബോസിലെ സാജിദിന്റെ സാന്നിധ്യം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സാജിദിനെതിരെ രംഗത്തു വന്ന താരങ്ങള്‍ എത്തിയിരുന്നു.

ബിഗ് ബോസിലെ സാജിദിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് സാജിദിനെതിരെ തുറന്നു പറച്ചില്‍ നടത്തിയ നടിമാരില്‍ ഒരാളായ മന്ദന കര്‍മി ബോളിവുഡ് വിടുന്നതായും പറഞ്ഞു. സാജിദിനെ ഷോയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എങ്കിലും അതൊന്നും സാജിദ് ഷോയില്‍ തുടരുന്നതിനെ തടഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week