KeralaNews

കൗണ്‍സിലറുടെ കൊലപാതകത്തില്‍ ഞെട്ടി നാട്; മഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍

മലപ്പുറം: നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഇന്നലെയാണ് തലയ്ക്ക് വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജലീല്‍ മരിക്കുന്നത്. നരഗസഭാ പരിധിയിലാണ് ഹര്‍ത്താല്‍ ആചരിക്കുക. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍.

വ്യാഴാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. അബ്ദുള്‍ ജലീലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ ഒരാള്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദ് ആണ് കസ്റ്റഡിയിലായത്. കൂട്ടുപ്രതി ഷുഹൈബിനായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ അബദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ ജലീല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button