കൊച്ചി:പതിനെട്ടു വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായിട്ടാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എത്തിയത്. വാക്‌സിന്‍ നയത്തിലെ പാളിച്ചകളില്‍ സുപ്രീം കോടതി തുടര്‍ച്ചയായി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും, വിതരണം നീതിപൂര്‍വകമല്ലെന്ന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പരാതിപ്പെടുകയും ചെയ്ത സാഹര്യത്തിലാണ് നയത്തില്‍ കാതലായ തിരുത്തലോടെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിര്‍മ്മാണ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ ഇനി കേന്ദ്രം നേരിട്ടു സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതില്‍ ഇപ്പോൾ ഇതാ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേന്ദ്രം കേരളത്തില്‍ ട്യൂഷന് ചേര്‍ന്ന് പഠിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനായതെന്നാണ് ഹരീഷ് പറയുന്നത്. ഇത്തരത്തില്‍ ഇനിയും കേരളം രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം ഇപ്പോഴും പൊരുതുകയാണെന്നും വ്യക്തമാക്കിയാരുന്നു രാജ്യത്തോട് സംസാരിച്ചത്.
രോഗത്തെ പ്രതിരോധിക്കാന്‍ രാജ്യം സര്‍വ സന്നാഹവും എടുത്ത് പോരാടി. മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം കുതിച്ചുയര്‍ന്നിരുന്നു. പത്തിരട്ടിയോളം അധികമായി ഓക്സിജന്‍ ആവശ്യമായി. ഇത് തയ്യാറാക്കാന്‍ കഴിഞ്ഞു. കോവിഡ് ആശുപത്രികള്‍ തയ്യാറാക്കി. ഐസിയു കിടക്കകള്‍ തയ്യാറാക്കി, വെന്റിലേറ്ററുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനം ഉയര്‍ത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.