28.4 C
Kottayam
Sunday, May 26, 2024

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബു അമ്മ അംഗമാകും, ‘അമ്മ ഡാ’; പരിഹാസവുമായി ഹരീഷ് പേരടി

Must read

കൊച്ചി :നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ  നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ  (actor vijay babu) നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും, പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റുവെന്ന് ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് നടന്‍റെ പ്രതികരണം.

‘അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല, ‘അമ്മ ഡാ…സംഘടന..ഡാ’. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്, പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് നടന്‍ ഷമ്മി തിലകന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം വിജയ് ബാബുവിന്  പൊലീസ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. 

വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്‍റെ പാസ്പോ‍ര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.

താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു  പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് .ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരശേഖരണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ഇതിന് വേണ്ടി അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.

 ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്. വിദേശകാര്യ വകുപ്പ് വഴിയാണ് കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ ഇന്ത്യയുമായി കൈമാറാന്‍ കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. അതേസമയം, വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതോടെ ഇഷ്യു ചെയ്ത വിസകള്‍ എല്ലാം റദ്ദാവുമെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് സിറ്റി പൊലീസ് പ്രതീക്ഷിക്കുന്നത്. 24നുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജയ് ബാബുവിന് ജോര്‍ജിയയിലേക്ക് കടക്കാന്‍ അധാലോക സംഘങ്ങളുടെ സഹായം കിട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജോര്‍ജിയയിലേക്ക് കടക്കാന്‍ ഇവരുടെ സഹായം വിജയ് ബാബുവിന് ലഭിച്ചുണ്ടാകാമെന്നും പറയപ്പെടുന്നു.ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘങ്ങളുടെ സഹായമാകാം ലഭിച്ചതെന്നും കരുതുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷമാണ് വിജയ് ബാബു കടന്നതെങ്കില്‍ റോഡുമാര്‍ഗമാവാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പൊലീസ്.

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന് തിരിച്ചടി . പ്രമുഖ ഒ ടി ടി കമ്പനി വിജയ് ബാബുവിന്റെ കമ്പനിയുമായുള്ള കോടിക്കണക്കിന് രൂപയുടെ കരാര്‍ റദ്ദാക്കിയിരിക്കുകയാണ് . ഒരു വെബ്‌സീരസുമായി ബന്ധപ്പെട്ട 50 കോടിയുടെ കരാറാണ് ഇപ്പോള്‍ റദ്ദാക്കിയതെന്നാണ് വിവരം . പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ഒ ടി ടി കമ്പനിയുടെ പിന്മാറ്റം.

പ്രമുഖ കമ്പനി വെബ്‌സീരിസുമായുള്ള കരാര്‍ റദ്ദാക്കിയതോടെ ഈ കരാര്‍ താരസംഘടനയായ അമ്മ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. മറ്റ് ഒ ടി ടി കമ്പനികളും വിജയ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week