ദില്ലി:കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും മടങ്ങിയെത്തിയ യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും ജനിതകഭേദം വന്ന അതിതീവ്ര കൊറോണ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.വിദഗ്ദരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിയ്ക്കുന്നത്.ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയ 20 യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബ്രിട്ടണില്‍ കൊവിഡ് സ്ഥിരീകരിയ്ക്കുന്ന 60 ശതമാനം ആളുകളിലും അതിതീവ്ര വൈറസുകളുടെ സാന്നിദ്ധ്യമാണ് കാണുന്നത്.ആ കണക്കിനെ അടിസ്ഥാനപ്പെടുത്തി പരിശോധിയ്ക്കുമ്പോള്‍ ഇന്ത്യയിലെത്തിയവരില്‍ പകുതിയിലധികം പേരിലെങ്കിലും ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടാവാനുള്ള സാധ്യതയുണ്ട്.ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിയ്ക്കാത്തയിടങ്ങളില്‍ നിന്നാണ് കൊവിഡ് രോഗികള്‍ വന്നതെങ്കില്‍ അത് ശുഭകരമാണ്.എന്നാല്‍ യ്ത്രക്കാരില്‍ ജനിതകഭേദം വന്ന വൈറസിന്റെ സാന്നിദ്ധ്യമുണ്ടാവാനാണ് സാധ്യതയെന്ന് ഹൈദരാബാദിലെ സെന്റര്‍ ഓഫ് സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജി ഡയറക്ടര്‍ ഡോ.രാകേഷ് മിശ്ര പറയുന്നു.
ബ്രിട്ടണില്‍ നിന്നും എത്തിയവരില്‍ അതിതീവ്ര വൈറസ് സാന്നിദ്ധ്യമുണ്ടെങ്കിലും ഒരു മാസം മുമ്പു വരെ എത്തിയവരെ പരിശോധന നടത്തേണ്ടതില്ല.ഇവരില്‍ കാര്യമായ ലക്ഷണമില്ലെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താനിടയുണ്ടെങ്കില്‍ ഇതിനകം അവര്‍ നല്‍കിയിട്ടുണ്ടാവാം.നിലവില്‍ രോഗബാധിതയുള്ളവരെയും പുതുതായി എത്തുന്നവരെയും നിരീക്ഷണത്തിലാക്കിയാല്‍ മതി.ഡോ.മിശ്ര പറഞ്ഞു.
ബ്രിട്ടണില്‍ പുതിയതായി കണ്ടെത്തിയ ബി.1.1.7 വൈറസ് ബാധ ലോകമാകമാനം ആശങ്കപടര്‍ത്തിയിരിയ്ക്കുകയാണ്.അതവേഗത്തിലുള്ള രോഗബാധയേത്തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ ബ്രിട്ടമിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിയ്ക്കുകയാണ്.ചൊവ്വാഴ്ചയാണ് ബ്രിട്ടണില്‍ നിന്നെത്തിയ 20 യാത്രക്കാര്‍ക്ക്
കൊവിഡ് സ്ഥിരീകരിച്ചത്.രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിശദമായി പരിശോധിച്ചു വരികയാണ്.
അമേരിക്കയ്ക്ക് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതിതീവ്ര വൈറസ് ഭീഷണിയേത്തുടര്‍ന്ന് മഹാരാഷ്ട്ര,പഞ്ചാബ്,കര്‍ണാടക എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് രാത്രിയാത്രകള്‍ നിരോധിച്ചിട്ടുണ്ട്.ക്രിസ്തുമസ്-നവവത്രാഘോഷങ്ങളില്‍ അതീവജാഗ്രതപുലര്‍ത്തണമെന്ന് കേരളവും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.