സംവിധായകന്‍ ഷാനവാസിനെ റോഡ് മാര്‍ഗം കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നു; ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ്

കൊച്ചി: ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലേക്ക് മാറ്റുന്നു. നിലവില്‍ കോയമ്പത്തൂരിലെ ആശുപത്രിയിലുള്ള ഷാനവാസിനെ ഒന്നര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കാനാണ് ശ്രമം. ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ജനങ്ങള്‍ സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.

ജയസൂര്യ നായകനായെത്തിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസ് വെന്റിലേറ്ററില്‍ തുടരുകയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.

വൈറസ് വ്യാപനപശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News