29.4 C
Kottayam
Friday, June 5, 2026

മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ തോമസ് കോട്ടൂരായിരുന്നുവെന്ന് സിസ്റ്റര്‍ സ്‌റ്റെഫി,സി.ബി.ഐയ്ക്ക് തുറുപ്പുചീട്ടായത് നാര്‍ക്കോ അനാലിസിസ്(വീഡിയോ ഇവിടെ കാണാം)

Must read

തിരുവനന്തപുരം: മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ തോമസ് കോട്ടൂരായിരുന്നുവെന്ന് സിസ്റ്റര്‍ സ്റ്റെഫിയുടെ വെളിപ്പെടുത്തലായിരുന്ന ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെ കുടുക്കിയത് ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റ് ആണ്.സിസ്റ്റര്‍ അഭയയുടെ കൊലപാതകമന്വേഷിക്കാന്‍ സിബിഐ എത്തുന്നതു തന്നെ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിന് ശേഷമായിരുന്നു. എന്നാല്‍ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസിന് ഏറ്റവും വലിയ നിര്‍ണായകമായിരുന്നു. അതിനൊപ്പം ജോമോന്‍ പുത്തന്‍പുരയ്ക്കലെന്ന സാമൂഹിക പ്രവര്‍ത്തകന്റെ നിശ്ചയദാര്‍ഢ്യവും ഫാ. തോമസ് കോട്ടൂരിനും സി. സെഫിക്കും ശിക്ഷ വാങ്ങി നല്‍കാന്‍ സഹായിച്ചു.

നേരത്തെ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകളിലുടെയാണ് സംഭവം കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടത്. ഈ ശാസ്ത്രീയ പരിശോധനകലിലൂടെ പുറം ലോകമറിഞ്ഞത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ കൂടിയായിരുന്നു.

സിസ്റ്റര്‍ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഫാദര്‍ തോമസ് കോട്ടൂര്‍ 1992 മാര്‍ച്ച് 26 ന് അര്‍ദ്ധരാത്രി കോണ്‍വെന്റ് മതില്‍ ചാടി കടക്കുകയും മഠത്തിനുള്ളില്‍ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു. 27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റര്‍ അഭയ കോണ്‍വെന്റ് സെല്ലാറില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നിലയില്‍ കാണുകയും ചെയ്തു

സംഭവം പുറം ലോകമറിയുമെന്ന ഭയത്താല്‍ ഒന്നും രണ്ടും പ്രതികള്‍ അഭയയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്ക് കോടാലി കൊണ്ട് അഭയയുടെ പുറം തലയില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ അഭയ ബോധരഹിതയായി വീണു. പിന്നീട് തെളിവു നശിപ്പിച്ചു.

- Advertisement -

നാര്‍ക്കോ അനാലിസിസിലും സി. സെഫി പറഞ്ഞത് ഞെട്ടിക്കുന്ന ഈ അവിഹിത കഥകള്‍ തന്നെയായിരുന്നു. ഫാ. തോമസ് കോട്ടൂരിനൊപ്പം ഫാദര്‍ ജോസ് പൂതൃക്കയിലും എന്നും പയസ് ടെന്‍ത് മഠത്തില്‍ എത്തിയിരുന്നു. ഇരുവരും സി. സെഫിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതും അവര്‍ വെളിപ്പെടുത്തി.

- Advertisement -

കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടിക്കടന്നു വന്ന തോമസുകുട്ടി എന്ന തന്റെ പ്രിയപ്പെട്ടവന്‍ ഫാ. തോമസ് കോട്ടൂരായിരുന്നുവെന്നും അവര്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനിടെ വെളിപ്പെടുത്തി. ഇതുതന്നെയാണ് പ്രതികള്‍ക്കെതിരെ മുഖ്യ തെളിവായി മാറിയത്.

മഠത്തില്‍ നടന്ന ലൈംഗീക വൈകൃതങ്ങള്‍ അവിടുത്തെ കന്യാസ്ത്രീകള്‍ക്കും ഹോസ്റ്റലിലെ അന്തേവാസികള്‍ക്കുമൊക്കെ അറിയാമായിരുന്നു. പക്ഷേ സി സ്‌റ്റെപിയുടെ സ്വാധീനത്താല്‍ എല്ലാം ഒതുക്കപ്പെട്ടു. ബ്രെയിന്‍ മാപ്പിങിലും കുറ്റം ചെയ്തത് ഈ പ്രതികള്‍ തന്നെയെന്നു തെളിഞ്ഞു.

ദൃക്സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസില്‍ കണ്ടു എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തിരുന്നു. ഇതും ശക്തമായ തെളിവായി. ഇതോടെയാണ് ക്നാനായ സഭ പതിനെട്ടവും പയറ്റിയിട്ടും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week