തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരില്‍ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാല്‍ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.
നാളെ മുതല്‍ കല്യാണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. എന്നാല്‍ ഒരു ദിവസം എത്ര വിവാഹങ്ങള്‍ അനുവദിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നാളെ മൂന്ന് കല്യാണങ്ങളാണ് നിലവില്‍ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതല്‍ ബുക്കിംഗുകള്‍ വരുന്ന സാഹചര്യത്തില്‍ ഒരു ദിവസം എത്ര വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാം എന്ന കാര്യത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.