മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്; ജൂഡ് ആന്റണി ജോസഫ്
കൊല്ലം നിലമേലില്‍ ഭര്‍തൃവീട്ടില്‍ വിസ്മയ മരണപ്പെട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ആയിരിക്കുകയാണ്. നിരവധി പേര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നുകഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. മരിച്ചു പോയ സ്ത്രീകളോട് മാത്രമേ നമ്മുടെ സമൂഹത്തിന് കരുതല്‍ ഉള്ളുവെന്നും ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നവര്‍ അഹങ്കാരികള്‍ എന്ന് മുദ്ര കുത്തപ്പെടും എന്നും പറയുന്നു.
‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റേടിയും ആണ്! അവള്‍ ഒറ്റക്കാണ്’, ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്!
ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള്‍ അഹങ്കാരിയും തന്റെടിയും ആണ്! അവള്‍ ഒറ്റക്കാണ്.