25.5 C
Kottayam
Friday, June 5, 2026

ബി.ജെ.പിയില്‍ നട്ടെല്ലുള്ള ഒരാള്‍ പോലുമില്ല; സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന കോക്കസ്; അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നു: വിമര്‍ശനവുമായി സന്ദീപ് വാര്യർ

Must read

പാലക്കാട്: യു.ഡി.എഫിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ബി.ജെ.പിയിലെ കോക്കസ് ആണെന്ന് സന്ദീപ് പറഞ്ഞു. കെ. സുരേന്ദ്രനും വി. മുരളീധരനും സി. കൃഷ്ണകുമാറും ഉള്‍പ്പെടുന്ന കോക്കസ് ആണിത്. മുന്‍ നിശ്ചയിച്ച പ്രകാരം ജനാധിപത്യ മര്യാദയില്ലാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചു. പാലക്കാട് ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നുവെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

അച്ചടക്കം എന്ന പേരില്‍ അടിമത്ത മനോഭാവത്തോടെ നില്‍ക്കുന്ന ആളുകളുടെ വലിയ കൂട്ടമായി ബി.ജെ.പി മാറി. അച്ചടക്കത്തിന്റെ വാള്‍ കാണിച്ചു ഭയപ്പെടുത്തുകയാണ്. ജനാധിപത്യ രീതിയില്‍ ബി.ജെ.പിയില്‍ ചര്‍ച്ച നടക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെയോ പൊതുജനത്തിന്റെയോ അഭിപ്രായം തേടുന്നില്ല. കൃഷ്ണകുമാറിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരാളെ പോലും സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിലേക്ക് വിളിച്ചില്ല. കുമ്മനം രാജശേഖരനെ യോഗത്തിലേക്ക് വിളിക്കുക പോലും ചെയ്തില്ല. കൃഷ്ണകുമാറിലേക്ക് സ്ഥാനാര്‍ഥിത്വം എത്താന്‍ വ്യാജ നടപടിക്രമങ്ങള്‍ നടത്തിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയില്‍ ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അഭിപ്രായം പറയുന്നില്ല. ആര്‍ജവത്തോടെ, അഭിമാനത്തോടെ അഭിപ്രായം പറയാന്‍ നട്ടെല്ലുള്ളവരല്ല ഇപ്പോള്‍ അഭിപ്രായം പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നപ്പോള്‍ അഭിപ്രായം പറയണമായിരുന്നു. താന്‍ മാത്രമാണ് അഭിപ്രായം പറഞ്ഞതെന്നും സന്ദീപ് വ്യക്തമാക്കി.

ബി.ജെ.പി-സി.പി.എം നേതാക്കള്‍ ഒരുമിച്ച് ചര്‍ച്ച നടത്തിയത് പരസ്യമായതാണ്. ബി.ജെ.പിക്കെതിരെ ഒരു പ്രസ്താവന പോലും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പിക്ക് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സി.പി.എമ്മിനെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു സമുദായത്തിന്റെ രണ്ട് പത്രങ്ങള്‍ പരസ്യം കൊടുത്തത് സി.പി.എമ്മിന് ജയിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് വ്യക്തമാണ്.

- Advertisement -

കെ. സുരേന്ദ്രന്‍ അടക്കം തെരഞ്ഞെടുപ്പിനിടെ നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ ഒരു വാക്ക് സി.പി.എം നേതൃത്വം പറഞ്ഞിട്ടില്ല. ബി.ജെ.പി സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു ആക്ഷേപവും സി.പി.എം നടത്തിയിട്ടില്ല. ബി.ജെ.പി-സി.പി.എം അന്തര്‍ധാര വ്യക്തമായ തെരഞ്ഞെടുപ്പാണിതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week