25.4 C
Kottayam
Friday, May 17, 2024

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; പോലീസിന് നേരെ ഗുണ്ടാ ആക്രമണം

Must read

കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിന് നേരെ ഗുണ്ടാ അക്രമണം. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.

പോലീസ് നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിക്കാതെ രണ്ടുപേര്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത് പൊലീസ് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ഇവര്‍ പോലീസിനുനേരെ തിരിയുകയായിരുന്നു. പൊലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഡിയം മനോജ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ കണ്ണൂര്‍ ട്രാഫിക് പൊലീസ് സി.പി.ഒ സനൂപ് (32) ജില്ല ആശുപത്രിയില്‍ ചികിത്സതേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week