പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്; ഒരാള്‍ക്ക് വെടിയേറ്റു

കൊച്ചി: പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാര്‍, മിച്ചു തുടങ്ങിയ ആറുപേര്‍ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. ആദില്‍ഷാ എന്നയാള്‍ക്കാണ് വെടിയേറ്റത്. തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചത്. നെഞ്ചില്‍ പരിക്കേറ്റ ആദില്‍ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News