തെറ്റൊന്നും ചെയ്തിട്ടില്ല; കാരണമില്ലാതെ സീരിയലില്‍ നിന്ന് പുറത്താക്കി.. പകരമെത്തുന്ന നടിക്കും സമാനമായ സ്‌നേഹം നല്‍കണം ..പൊട്ടിക്കരഞ്ഞ് സെമ്പരുത്തി താരം
ചെന്നൈ: മിഴിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന പരമ്പരയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഈ പരമ്പര സീ കേരളത്തില്‍ ചെമ്പരുത്തി എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
സെമ്പരുത്തിയിലെ ഐശ്വര്യയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്. പ്രിയ രാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇളയ മരുമകളായിട്ടാണ് ഐശ്വര്യയെ അവതരിപ്പിക്കുന്ന ജനനി അശോക് എത്തുന്നത്
കാരണമില്ലാതെ തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് വീഡിയോയിലൂടെ പറയുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പരമ്പരയില്‍ നിന്ന് മാറ്റിയതിനെ കുറിച്ച് തനിക്ക് അറിയില്ലന്നും നടി വീഡിയോയില്‍ പറയുന്നു. തനിക്ക് മറ്റൊരു സീരിയലില്‍ അഭിനയിക്കാന്‍ ഉടന്‍ അവസരം ലഭിക്കും. കൂടാതെ തന്റെ ഫാന്‍സിനോട് ഒരു അഭ്യര്‍ത്ഥനയും നടി നടത്തിയിട്ടുണ്ട്. തനിക്ക് പകരമെത്തുന്ന നടിക്കും സമാനമായ സ്‌നേഹം നല്‍കണമെന്നും സ്വീകരിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന.
സെമ്പരുത്തി എന്ന പരമ്പയെ ഒരുപാട് സ്‌നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
2017ല്‍ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി. കാര്‍ത്തിക് രാജ്, ഷബാന ഷാജഹാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ വില്ലത്തിയായിരുന്നെങ്കിലും പിന്നീട് ഐശ്വര്യ എന്ന കഥാപാത്രം നല്ലതായി മാറുകയായിരുന്നു. പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരിയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടിയെ സീരിയലില്‍ നിന്ന് മാറ്റുന്നത്.