വിവാഹഘോഷം അതിരുകടന്നു,അപഹരിച്ചത് വരന്റെ ജീവന്‍

നിസാമബാദ്: പരിധിവിട്ട വിവാഹഘോഷം ചെന്നെത്തിയത് വന്‍ ദുരന്തത്തില്‍. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ദാരുണമായ സംഭവ നടന്നത്. വിവാഹ പാര്‍ട്ടിക്കിടെ നടന്ന ഡിജെ സംഗീതത്തിന്റെ പരിധി വിട്ടതോടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ചു. 25 കാരനായ ഗണേഷാണ് മരിച്ചത് .

കഴിഞ്ഞ ദിവസമായിരുന്നു ഗണേഷിന്റെ വിവാഹം . തുടര്‍ന്ന് വൈകിട്ടാണ് വിവാഹ പാര്‍ട്ടിയും, അതിനോട് ചേര്‍ന്ന് ഘോഷയാത്രയും നടത്താന്‍ തീരുമാനിച്ചിരുന്നത് . ഡിജെ പാര്‍ട്ടിയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഡിജെ സംഗീതത്തിന്റെ ഡെസിബെല്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഗണേഷ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു . പിന്നീട് മിനിട്ടുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗണേഷ് ഒരാഴ്ച മുന്‍പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. വിവാഹ ശേഷം വൈകുന്നേരം വിവാഹ ഘോഷയാത്രയ്ക്കിടയില്‍ ദമ്പതികള്‍ നൃത്തം ചെയ്തിരുന്നു. ബന്ധുക്കള്‍ കൂടി നൃത്തം വയ്ക്കാന്‍ തുടങ്ങിയതോടെ ഡിജെയുടെ ശബ്ദം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഗണേഷ് കാറില്‍ കയറി പോയിരുന്നുവെങ്കിലും അല്‍പസമയത്തിന് ശേഷം തിരിച്ചെത്തിയ ഗണേഷ് ബന്ധുക്കള്‍ക്കൊപ്പം വീണ്ടും നൃത്തം വയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്.ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിജെ സംഗീതത്തിന്റെ ശബ്ദം കൂടിയത് ഹൃദയാഘാതമുണ്ടാക്കിയാതാണ് മരണത്തിലേക്കെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News