വാവ സുരേഷ് കണ്ണു തുറന്നു,പ്രാര്‍ത്ഥനകള്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

തിരുവനന്തപുരം: ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പഴുതിലൂടെയുള്ള പോരാട്ടത്തിനുമിടയില്‍ വാവ ഒരിക്കല്‍ കൂടി മരണത്തെ തോല്‍പ്പിയ്ക്കുന്നു.അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്ലിനിറി ഐ.സി.യുവില്‍ കഴിയുന്ന വാവസുരേഷ് ഒടുവില്‍ കണ്ണു തുറന്നു.എന്നാല്‍ സുരേഷ് പൂര്‍ണമായി അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശരീരം മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിയ്ക്കുന്നു. അടുത്ത രണ്ടു ദിവസം കൂടി നിര്‍ണായകമാണ്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും പിടിച്ചെടുത്തു കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ കാണിയ്ക്കുന്നതിനായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് കടിയേറ്റത്.പ്രാഥമിക ശുശ്രൂഷ സ്വയം നല്‍കി ശേഷം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരുന്നു. 250 ാമത്തെ തവണയാണ് വാവ സുരേഷിന് പാമ്പു കടിയേറ്റത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറു കണക്കിന് ആരാധകരുള്ള വാവയുടെ ജീവനായി വലിയ പ്രാര്‍ത്ഥനകളാണ് നടക്കുന്നത്. ആരാധകര്‍ വാവയുടെ ജീവന്‍ തിരികെ ലഭിയ്ക്കുന്നതിനായി സര്‍പ്പാരാധനയുള്ള മണ്ണാറശാലയില്‍ അര്‍ച്ചനയും നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News