24.3 C
Kottayam
Thursday, June 4, 2026

വീടും പരിസരവും സ്ഥാപനങ്ങളുമൊക്കെ വൃത്തിയായി സൂക്ഷിയ്ക്കുക,ഇല്ലെങ്കില്‍ നാറ്റക്കേസാവും,വിവരങ്ങള്‍ പരസ്യപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

Must read

തിരുവനന്തപുരം:വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലുകള്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ എന്നിവയ്ക്കുള്ള ഏറ്റവും വലിയ ശിക്ഷ പരിശോധനയില്‍ വൃത്തി തെളിയിക്കാനാവില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇത് പരസ്യപ്പെടുത്തും എന്നതാണ്. ഇനി സ്വകാര്യ വ്യക്തികളെയും ഇ അപമാനം കാത്തിരിയ്ക്കുന്നു.

വീടും പരിസരവും വൃത്തിയല്ലെങ്കില്‍ കടുത്ത നടപടികളെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ് തീരുമാനം.

തദ്ദേശ-ആരോഗ്യ വകുപ്പുകള്‍ രൂപവത്കരിക്കുന്ന ശുചിത്വസ്‌ക്വാഡുകളാണ് ഇത്തരം വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക. സ്‌ക്വാഡുകള്‍ ശുചിത്വമാപ്പിങ്ങിലൂടെ കണ്ടെത്തുന്ന കാടുകയറിയ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ഉടമകളോട് ആവശ്യപ്പെടും. ഉടമ സ്ഥലത്തില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം വൃത്തിയാക്കി ചെലവ് ഉടമയില്‍നിന്ന് ഈടാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ടെറസ്, സണ്‍ഷെയ്ഡ്, കക്കൂസ്-കുളിമുറികള്‍ എന്നിവിടങ്ങളില്‍ കൊതുകുനിവാരണം നടത്തണം. ഇവ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പരസ്യപ്പെടുത്തുക.

ഓടകള്‍ പരിപാലിക്കാത്തതിന്റെ പ്രശ്നങ്ങള്‍, പൊട്ടിയ സെപ്റ്റിക് ടാങ്കുകള്‍, പൊതുഓടയിലേക്ക് മാലിന്യം തുറന്നുവിടുന്ന വീടുകള്‍, വൃത്തിയില്ലാത്ത വീടുകളും പരിസരവും, പോലീസ് സ്റ്റേഷനുകള്‍ക്കും വര്‍ക്ക്ഷോപ്പുകള്‍ക്കും സമീപങ്ങളിലെ പഴകിയ വാഹനങ്ങള്‍, ആക്രിക്കടകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ സ്‌ക്വാഡ് ശേഖരിക്കും. എന്തായാലു കരുതി ഇരുന്നോളൂ. സ്വന്തം വീടും പരിസരവും അല്ലേ അത് വൃത്തിയാക്കിയാല്‍ കൊള്ളാം. ഇല്ലെങ്കില്‍ ഇനി നാണക്കേടായിരിക്കും നിങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week