കൊല്ലം: ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിച്ചു. നിലമേല്‍ കൈതോട്ടെ വീട്ടിലെത്തിയ അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളേയും സഹോദരനേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു.
കേരളം പലകാര്യങ്ങളിലും മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള സമ്പ്രദായങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സ്ത്രീധന സമ്പ്രദായത്തെ കേരളം തൂത്തെറിയേണ്ടിയിരിക്കുന്നു. വിസ്മയ ഉള്‍പ്പെടെ കേരത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മക്കളെപ്പോലെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News