EntertainmentKeralaNews

‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു, അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്..ഇപ്പൊ നല്ല ആശ്വാസമുണ്ട് താങ്ക്യൂ ഉണ്ണിയേട്ടാ’; ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു മറുപടിയുമായി അരുന്ധതി

കൊച്ചി:കഴിഞ്ഞ ദിവസം വര്‍ക്കല എസ് ഐ ആയി ചുമതലയേറ്റ ആനി ശിവയുടെ കഥ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. പിന്നാലെ നിരവധി പേരാണ് ആനിയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും പോസ്റ്റുമായി എത്തിയിരുന്നു. നിമിഷ നേരം കൊണ്ട് വൈറലായി മാറിയ പോസ്റ്റിന് നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്്.

‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇതില്‍ ‘വലിയ പൊട്ട്’ എന്ന പ്രയോഗം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. പലരും വലിയ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ ഉണ്ണി മുകുന്ദനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’ എന്നാണ് സോഷ്യല്‍മീഡിയയില്‍ പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് കൊണ്ട് അരുന്ധതി കുറിച്ചത്.

പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളില്‍ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവര്‍ അത് ഇടും. സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ അതും നേടും. സ്ത്രീകളുടെ സ്വാതന്ത്ര്യം കയ്യില്‍ വച്ചു അളന്നു കൊടുക്കാന്‍ ഉണ്ണിയോട് ആരാ പറഞ്ഞത് എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ആനി ശിവയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;

2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയില്‍ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാന്‍ ജോയിന്‍ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന എസ്‌ഐ പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാന്‍ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങള്‍ മേടിച്ചു തന്നതും പഠിക്കാന്‍ പ്രോത്സാഹനം തന്നതും.

അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈന്‍ഡ് സ്റ്റഡിക്കു കിട്ടി. അഭിയും (അഭിലാഷ് എ അരുള്‍) രാകേഷും (രാകേഷ് മോഹന്‍). നമ്മള്‍ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാന്‍ ഇരിക്കും. ഞാന്‍ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളില്‍ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോള്‍ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓള്‍ഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാര്‍ട്ട് ചെയ്തു മോന്റെ സ്‌കൂളില്‍ എത്തുമ്പോള്‍ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker