35.2 C
Kottayam
Wednesday, April 24, 2024

താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ച് നടത്തുമായിരുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Must read

തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്‍കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക പിന്നാലെയാണ് പ്രതികരണവുമായി ഗവര്‍ണര്‍ എത്തിയത്.

താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നെങ്കില്‍ പൗരത്വഭേദഗതി ബില്‍ ബലം പ്രയോഗിച്ച് നടത്തുമായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. ഒരു പാര്‍ട്ടിയുടെയും വക്താവുമല്ല.രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ അത് പിന്നെ നിയമമാണ്. അതുകൊണ്ടു തന്നെ പൗരത്വഭേദഗതി ബില്‍ രാജ്യത്തെ നിയമമായി അതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാകില്ല. പൗരത്വ ബില്‍ ബലം പ്രയോഗിച്ച് നടത്തണമെന്ന് സര്‍ക്കാരിനെ ഉപദേശിക്കാന്‍ താനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായി ഇരിക്കാനാകില്ലെന്നും പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ വിവാദത്തില്‍ ഇര്‍ഫാന്‍ ഹബീബാണ് ആദ്യം രാഷ്ട്രീയ വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മറുപടി പറയേണ്ട ബാദ്ധ്യത തനിക്കുണ്ടായിരുന്നു. ഹബീബിന്റെ പേര് കാര്യപരിപാടിയില്‍ ഇല്ലായിരുന്നു. പേരില്ലാത്ത പരിപാടിയിലാണ് ഇര്‍ഫാന്‍ ഹബീബ് ഇടപെട്ട് സംസാരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week