ഗവര്‍ണറുടെ വിക്കിപീഡിയ പേജ് തിരുത്തി ട്രോളന്മാര്‍! ബി.ജെ.പി അധ്യക്ഷനെന്ന് കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഗവര്‍ണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജ് തിരുത്തി ട്രോളന്മാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന് കൂട്ടിച്ചേര്‍ത്താണ് ട്രോളന്മാരുടെ പ്രതികാരം. ഇന്ന് രാവിലെ മുതലാണ് അജ്ഞാത യൂസര്‍മാര്‍ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ ഗവര്‍ണര്‍ക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷന്‍ എന്ന് കൂടി ചേര്‍ത്തത്.

പിന്നീട് പലതവണ ഈ പേജില്‍ തിരുത്തലുകള്‍ പ്രത്യക്ഷപ്പെട്ടു. പതിനൊന്ന് തവണയാണ് ഗവര്‍ണറുടെ പേജില്‍ ഇന്ന് തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടന്നത്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം സര്‍ക്കാര്‍ ലംഘിച്ചെന്നുള്ള വിമര്‍ശനവും വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ചും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അനുദിനം ശക്തമാകുന്നതിനിടെയാണ് വിക്കിപീഡിയ സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News