KeralaNews

കണ്ണൂരിനെ മാതൃകയാക്കി മറ്റുള്ളവരും വളർന്നുവരണമെന്ന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കലോത്സവ വിജയത്തിൽ അഭിനന്ദനം

തിരുവനന്തപുരം : സ്കൂൾ കലോത്സവത്തിൽ 23 വർഷത്തിന് ശേഷം കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ കണ്ണൂരിനെ മാതൃകയാക്കി മറ്റുള്ളവരും വളർന്നുവരണമെന്ന് ഗവർണർ പറഞ്ഞു. കണ്ണൂരുമായി ഒരു പ്രശ്നവുമില്ല. വ്യക്തിപരമായി യാതൊരു എതിർപ്പുമില്ല. പഴയ ചില സാഹചര്യങ്ങളിൽ ഉള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐയുടെ പ്രതിഷേധത്തെ തുടർന്ന് ഗവർണർ നടത്തിയ ബ്ലഡി കണ്ണൂർ പരാമർശം വിവാദമായിരുന്നു. കണ്ണൂരിന്റേത് ബ്ലഡി ഹിസ്റ്ററി ആണെന്നായിരുന്നു ഗവർണറുടെ പരാമർശം,​ വിഷയത്തിൽ കണ്ണൂരിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഗവർണർ‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ സംഭവത്തിൽ മാപ്പ് പറയാനോ പ്രതികരിക്കാനോ ഗവർണർ തയ്യാറായിരുന്നില്ല. കലോത്സവ വിജയത്തിൽ കണ്ണൂർ ഇന്ന് കിരീടം നേടിയതിന് പിന്നാലെയാണ് വിശദീകരണവുമായി ഗവർ‌ണർ രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker