24.5 C
Kottayam
Thursday, June 18, 2026

സര്‍ക്കാര്‍ ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഇന്ന്; ഡയസ്നോണ്‍ പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. പ്രതിപക്ഷ സംഘടനകളില്‍പ്പെട്ട ഒരു വിഭാഗം ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒരുതരത്തിലുമുള്ള അവധി അനുവദിക്കില്ല.

ഓഫീസ് മേധാവി പണിമുടക്കില്‍ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയും ചെയ്താല്‍ ജില്ലാ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ടു ചെയ്യണം. പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസ്സംകൂടാതെ എത്താന്‍ പൂര്‍ണസുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് പി മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000ആയി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടില്‍ പനി ബാധിച്ച് 21കാരി മരിച്ചു

കൽപ്പറ്റ:കേരളത്തിലെ മലയോര മേഖലകളിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ നിന്നും അതീവ ദയനീയമായ ഒരു മരണവാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വയനാട്ടിൽ കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരിയായ ഒരു ആദിവാസി...

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ; റൊണാൾഡോ നിറംമങ്ങി, ചരിത്ര നേട്ടവുമായി ആഫ്രിക്കൻ കരുത്ത്

ഹൂസ്റ്റൺ:ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ കിരീടസാധ്യതയുള്ള പ്രമുഖ ടീമുകളിലൊന്നെന്ന വലിയ പെരുമയുമായെത്തിയ പോർച്ചുഗലിനെ അട്ടിമറി സമനിലയിൽ തളച്ച് (1-1) കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് നടന്ന...

വീണ ടി.യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മുൻ മുഖ്യമന്ത്രിയുടെ മകൾ ചോദ്യശരങ്ങൾക്ക് മുന്നിൽ എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ 10:30-ഓടെ...

മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഔദ്യോഗിക ഓഫീസിൽ നടന്ന ഏറ്റവും പുതിയ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പുതിയ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

Popular this week