കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീ കൊളുത്തി ജീവനൊടുക്കി. തോട്ടട സമാജ്വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ കൊളുത്തി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്നേഹ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കൊളുത്തിയതിന് പിന്നാലെ സ്‌നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News