തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ ശിപാര്‍ശ. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. തീരുമാനം ഈ ആഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന.
തമിഴ്നാട്, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. എക്സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് പാഴ്സലായി മാത്രമേ ബാറില്‍ നിന്നും മദ്യം ലഭിക്കുകയുള്ളു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും ഉള്‍പ്പെടെ അടച്ചത്. പിന്നീട് ബെവ്ക്യൂ ആപ്പ് വഴി മദ്യം ലഭ്യമാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ബാറുകളിലും മറ്റും ഇരുന്ന് കഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News