HealthKeralaNews

എറണാകുളം ജില്ലയില്‍ ഇന്ന് രണ്ടു കൊവിഡ് മരണങ്ങള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുത്തന്‍കുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്. പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് ആണ് മരിച്ചത്. 81 വയസായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതന്‍ ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് ഇദ്ദേഹത്തിന് കെവിഡ് പോസിറ്റീവ് ആയത്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി.

തൃപ്പൂണിത്തുറ പറവൂര്‍ സ്വദേശിനി സുലോചനയാണ് മരിച്ച മറ്റൊരാള്‍. 62 വയസായിരുന്നു. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker