ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ട്; വിടുതല്‍ ഹര്‍ജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടു പോകാനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബിഷപ്പ് വിടുതല്‍ ഹര്‍ജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ബിഷപ്പിനെതിരെ രഹസ്യ മൊഴികളും തെളിവുമുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയും കേസില്‍ കക്ഷി ചേരുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിശദമായ വാദം കേള്‍ക്കുന്നതിന് ഹൈക്കോടതി കേസ് മാറ്റിവച്ചു.

കോട്ടയത്തെ മഠത്തിലേക്കുള്ള യാത്രമധ്യേ 2014 നും 2016നുമിടയില്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബര്‍ 22 ന് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ ബിഷപ്പ് നല്‍കിയ വിടുതല്‍ ഹര്‍ജി കോട്ടയം അഡിഷണല്‍ ജില്ലാ കോടതി തള്ളി. തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനെതിരായാണ് സര്‍ക്കാരിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News