വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി ഗര്‍ഭിണി! കുട്ടിയുടെ മുത്തച്ഛന്റെ അനുജന്‍ അറസ്റ്റില്‍

കോട്ടയം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി രണ്ടു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ അനുജനായ 75കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ദേവികുളത്താണ് സംഭവം. പ്രതിയെ വിളിച്ചുവരുത്തി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരിന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍വച്ച് നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് അമ്മ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയോട് ഡോക്ടര്‍ വിവരം ചോദിച്ചപ്പോഴാണ് മുത്തച്ഛന്റെ അനുജനാണ് പീഡിപ്പിച്ചതെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഇതുസംബന്ധിച്ച് ദേവികുളം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News