27.4 C
Kottayam
Thursday, June 4, 2026

ഒടുവിൽ ‘ബെവ് ക്യു’ ആപ്പിന് ഗൂഗിൾ അനുമതി ,മദ്യവില്പന നാളെയോ മറ്റന്നാളോ തുടങ്ങും

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ കുടിയന്മാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു.മധ്യകേരളത്തിലെ ടോക്കൺ നൽകുന്നതിനായി സർക്കാർ ക്രമീകരിച്ച ഓൺലൈൻ ആപ്ലിക്കേഷൻ ഗൂഗിളിന്റെ അനുമതി.ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുന്നതിനാണ് അനുമതി നൽകിയത്.ഇതോടെ നാളെയോ മറ്റന്നാളോ ബിവറേജസ് ഔട്‌ലെറ്റുകൾ തുറക്കുന്നതിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ മദ്യവില്‍പ്പനശാലകളില്‍ നിന്ന് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വെര്‍ച്വല്‍ ക്യൂവിലൂടെ ടോക്കണ്‍ എടുത്തു മദ്യം വാങ്ങുന്ന വ്യക്തിക്കു 4 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത ടോക്കണ്‍ എടുത്തു മദ്യം വാങ്ങാനാകൂ.മദ്യത്തിനായി ബവ്‌കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിനു ക്യൂ ആര്‍ കോഡ് അധിഷ്ഠിതമായ ടോക്കണ്‍ ലഭിക്കും.

ലൈസന്‍സി (ബവ്‌കോ വില്‍പനകേന്ദ്രം, ബാര്‍, ബീയര്‍ വൈന്‍ പാര്‍ലര്‍) മറ്റൊരു ആപ് ഉപയോഗിച്ച് ഇ ടോക്കണ്‍ ക്യുആര്‍ കോഡ് സ്‌കാനറിലൂടെ പരിശോധിച്ചു മദ്യം നല്‍കും.

എസ്എംഎസ് വഴി ബുക്കു ചെയ്യുന്നവര്‍ക്കു ഫോണില്‍ ടോക്കണ്‍ കോഡ് ലഭിക്കും. മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ 6 അടി ശാരീരിക അകലം പാലിക്കണം. അവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണമുളളവരെയും ഇ ടോക്കണ്‍ ഇല്ലാത്തവരെയും മദ്യം വാങ്ങാന്‍ അനുവദിക്കില്ല. ക്യൂവില്‍ ഒരു സമയം 5 പേര്‍ മാത്രം. രാവിലെ 9 മുതല്‍ 5 വരെയായിരിക്കും വില്‍പന.

- Advertisement -

സര്‍ക്കാരിന്റെ വെര്‍ച്വല്‍ ക്യൂ അപ്പിലൂടെ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ കഴിയൂ. അബ്കാരി ചട്ടങ്ങളില്‍ പറയുന്ന അളവിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യൂ (ഒരാള്‍ക്കു 3 ലീറ്റര്‍). റെഡ് സോണിലെ സ്ഥലങ്ങളിലുള്ളവര്‍ക്ക് റെഡ് സോണില്‍ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടെയ്ന്‍മെന്റ് സോണിലോ ക്വാറന്റീന്‍ കേന്ദ്രമായോ ഉള്ള മദ്യശാലകള്‍ ആ വിവരം ബവ്‌റിജസ് കോര്‍പറേഷനെ അറിയിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week