ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ രോഗബാധിതര്‍ 17 ലക്ഷം കവിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. 210ലേറെ രാജ്യങ്ങളിലായി 55,88,356 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ 3,47,873 ആയി ഉയര്‍ന്നു. ഇതുവരെ 23,65,719 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 30 ലക്ഷത്തിലേറെ രോഗികള്‍ ചികിത്സ തുടരുകയാണ്. ഇവരില്‍ 55,000 ലേറെപ്പേര്‍ ഗുരുതരാവസ്ഥയിലാണ്.
രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 17,06,226 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 99,805 പേര്‍ മരിച്ചു. 4,64,670 പേര്‍ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 376,669 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 23,522 രോഗികള്‍ മരിച്ചു.
റഷ്യയില്‍ ഇതുവരെ 3,53,427 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,633. ഇതുവരെ 1,18,798 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2,82,480. ആകെ മരണം 26,837. ചികിത്സയെത്തുടര്‍ന്ന് 196,958 പേര്‍ ആശുപത്രി വിട്ടു.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. 36,914 പേരാണ് ഇതുവരെ മരിച്ചത്. 2,61,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ ആകെ 2,30,158 രോഗ ബാധിതരില്‍ 32,877 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ രോഗബാധിതര്‍ 1,82,942. മരണം 28,432. ജര്‍മനിയില്‍ രോഗം ബാധിച്ചവര്‍ 1,80,789. മരണം 8,428.
തുര്‍ക്കിയില്‍ ആകെ രോഗബാധിതര്‍ 1,57,814. മരണം 4,369. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,44,950 ആയി. 4,172 പേരാണ് ഇതുവരെ മരിച്ചത്. 60,706 പേര്‍ രോഗത്തെ അതിജീവിച്ചു. ഇറാനില്‍ 137,724 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,451 പേര്‍ മരിച്ചു.