പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ മകനെ കണ്ടെത്തി

കൊല്ലം:അഞ്ചലിൽ ഭർത്താവും പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകൻ, ഭർത്താവ് സൂരജിന്റെ വീട്ടിൽ മടങ്ങിയെത്തി.ഉത്തരയുടെ വീട്ടുകാർക്ക് മകനെ കൈമാറാൻ ചെെൽഡ് ലൈൻ ഉത്തരവിട്ടതിനേത്തുടർന്ന് ഇന്നലെ സൂരജിനെ അമ്മയോടൊപ്പം കുട്ടിയെ കാണാതായിരുന്നു.ഇന്ന് രാവിലെ വീട്ടിൽ അടൂർ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുട്ടി വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.സഹോദരിയുടെ വീട്ടിൽ പോയ ശേഷം പുലർച്ചയോടെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.ഉച്ചയോടെ കുട്ടിയെ കൈമാറുമെന്ന് സൂരജിന്റെ മാതാപിതാക്കൾ അറിയിച്ചു.

ഉത്രയുടേത് കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. സുഹൃത്തിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൂരജിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ മൂന്ന് മാസം നീണ്ട് നിന്ന ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്രയുടെ സമ്പത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതി കൂട്ടി നടത്തിയ കൊലപാതകമാണന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News