2020ല്‍ നിങ്ങള്‍ എത്ര പണം ചെലവഴിച്ചു, ഗൂഗിള്‍ പേ പറഞ്ഞു തരും! 2020 റിവൈന്‍ഡ് ബട്ടണുമായി ഗൂഗിള്‍ പേ
ഉപയോക്താക്കളുടെ 2020ലെ ചെലവാക്കല്‍ ശീലം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കി ഏറ്റവും ജനപ്രിയ മണി ട്രാന്‍സ്ഫര്‍ ആപ്പായ ഗൂഗിള്‍ പേ. പലപ്പോഴും ഇടപാടുകളുടെ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതില്‍ പരാജയപ്പെട്ടുന്നവര്‍ക്ക് ഉപകാരപ്പെടുംവിധമാണ് ഗൂഗിള്‍ പേ 2020 റിവൈന്‍ഡ് എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒരു ഉപയോക്താവ്, എത്രത്തോളം ചെലവിട്ടു, എത്ര ബാഡ്ജ് നേടി, എത്ര രൂപ റിവാര്‍ഡ് നേടി തുടങ്ങിയ കാര്യങ്ങളും ഗൂഗിള്‍ പേയില്‍ 20/20 എന്ന റിവൈന്‍ഡ് ഓപ്ഷനില്‍ ലഭ്യമാണ്. ഒരു ഉപയോക്താവിന് റിവൈന്‍ഡ് 2020 ബട്ടണ്‍ ആക്‌സസ് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഉപയോക്താക്കള്‍ ഗൂഗിള്‍ പേ അപ്ലിക്കേഷന്‍ തുറക്കുക> അപ്ലിക്കേഷന്റെ മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബാനറിലെ റിവൈന്‍ഡ് ബട്ടണില്‍ ടാപ്പുചെയ്യുക. അതില്‍ ‘നിങ്ങളുടെ 2020 സംഗ്രഹം പരിശോധിക്കുക.’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി.
പ്രാദേശിക വ്യാപാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ നടത്തിയ ഇടപാടുകളുടെ എണ്ണവും അപ്ലിക്കേഷന്‍ നിങ്ങളുടെ പ്രവര്‍ത്തനം മുഴുവനായി ഇവിടെ കാണിച്ചുതരും. ക്യാഷ്ബാക്ക് വഴി ഉപയോക്താക്കള്‍ വര്‍ഷത്തില്‍ എത്ര പണം ലാഭിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇത് നല്‍കും.
ഇടപാടുകളുടെ എണ്ണത്തെയും നിങ്ങളുടെ സംഭാവനയെയും അടിസ്ഥാനമാക്കി, സോഷ്യല്‍ കണക്റ്റര്‍, ലോക്കല്‍ കോണ്‍ട്രിബ്യൂട്ടര്‍, സൂപ്പര്‍ സേവര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. അപ്ലിക്കേഷനിലൂടെ നിങ്ങള്‍ നടത്തിയ ഇടപാടുകളുടെ എണ്ണത്തെക്കുറിച്ചും ഗൂഗിള്‍ പേ വിവരങ്ങള്‍ നല്‍കുന്നു.