25.5 C
Kottayam
Friday, June 5, 2026

സ്വര്‍ണക്കടത്ത് കേസ്; വിദേശത്തുള്ള മൂന്ന് പേര്‍ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

Must read

കൊച്ചി:നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്തുള്ള മൂന്നു പ്രതികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി എന്‍ഐഎ. ഇപ്പോള്‍ യുഎഇയിലുള്ള റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ ബ്ലൂകോര്‍ണര്‍ നോട്ടിസ് അയയ്ക്കുന്നത്. ഇതിനായി എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടും. ഇതിന്റെ ഭാഗമായി പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് ഇറക്കേണ്ടതുണ്ട്.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന് ഇന്റര്‍പോള്‍ നോട്ടിസ് നല്‍കിയിരുന്നു. നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിക്കൊണ്ടിരുന്നതില്‍ ഇന്ത്യയിലും പുറത്തുമുള്ള കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും വിശദമായി അന്വേഷിക്കണം. സ്വര്‍ണക്കടത്തില്‍ ചില ഉന്നതര്‍ക്കുള്ള പങ്കും എന്‍ഐഎ അന്വേഷണ പരിധിയിലുണ്ട്. പ്രതികള്‍ ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന.

നിലവില്‍ ഇതുവരെ 20 പേരെയാണ് കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുള്ളത്. കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും എന്നാണ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഇന്റര്‍പോളാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നത്.

വിദേശത്തുള്ള പ്രതികളില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇത്. ഇന്ത്യയില്‍ ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സി സിബിഐ ആണ്. സിബിഐ ആസ്ഥാനത്തുള്ള ഇന്റര്‍പോളുമായി ബന്ധപ്പെട്ട നടപടികള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് എന്‍ഐഎ അന്വേഷണ സംഘം വിദേശത്തുള്ള പ്രതിക്കു വേണ്ടിയുള്ള അറസ്റ്റ് വാറണ്ട് ഉള്‍പ്പടെ കേസ് വിവരങ്ങള്‍ കൈമാറുന്നു.

- Advertisement -

തുടര്‍ന്ന് സിബിഐ ശുപാര്‍ശയില്‍ ഇന്റര്‍പോളാണ് ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുക. രാജ്യാന്തര കുറ്റവാളികള്‍ക്കായി ഇന്റര്‍പോള്‍ സാധാരണ റെഡ്, ഗ്രീന്‍, യെല്ലോ, ബ്ലാക്, ഓറഞ്ച്, പര്‍പ്പിള്‍, ബ്ലൂ എന്നിങ്ങനെ ഏഴ് നോട്ടിസുകളാണ് പുറപ്പെടുവിക്കാറുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week