നടിയുടെ മരണം : കാമുകന്‍ അറസ്റ്റില്‍

മുംബൈ • ഹിന്ദി സീരിയല്‍ താരം സേജല്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ആദിത്യ വസിഷ്ഠ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ജനുവരി 24നാണ് സേജലിനെ തന്‍റെ അപ്പാര്‍ട്മെന്‍റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്നേ ദിവസം ഇവര്‍ ആകെ സംസാരിച്ചത് ആദിത്യയുമായി മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സേജല്‍ ജീവനൊടുക്കിയ അതേ ദിവസം ആദിത്യ ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു എന്നും ഇതാകാം കടുത്ത നടപടിയെടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നും ചില പൊലീസുകാരെ ഉദ്ധരിച്ച്‌ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മോഡലും ജിം ട്രെയിനറുമായ ആദിത്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചതെങ്കിലും പിന്നീട് സേജലിന്‍റെ അമ്മ തന്നെ പരാതിയുമായി എത്തിയതോടെ ഏപ്രിലില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു നല്‍കാമെന്ന് വാക്കു നല്‍കി ആദിത്യ സേജലിനെ വശത്താക്കിയെടുത്തു എന്നാണ് അമ്മ പരാതിയില്‍ ആരോപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News